ADVERTISEMENT

പാലയൂർ– പഞ്ചാരമുക്ക് റോഡ് അടയ്ക്കും: ഗുരുവായൂർ ∙ ചാവക്കാട്– പാവറട്ടി റോഡിൽ  പാലയൂർ പള്ളി മുതൽ പഞ്ചാരമുക്ക് വരെ ജലഅതോറിറ്റിയുടെ റോഡ് പണി ഇന്ന് ആരംഭിക്കുന്നതിനാൽ ഈ ഭാഗത്ത് ഗതാഗതം നിരോധിക്കും. 2 ദിവസം കൊണ്ട്  പണി പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കുമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

അപേക്ഷ ക്ഷണിച്ചു

തൃശൂർ ∙ ശാരീരിക വൈകല്യമുള്ളവരുൾപ്പെടെയുള്ളവർക്ക്  അവധിക്കാല അമ്പെയ്ത്ത് സൗജന്യ പരിശീലനത്തിനായി ക്യാംപുകൾ തിരഞ്ഞെടുക്കാൻ ഫിസിക്കലി ചാല‍ഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ചേർന്ന് ജില്ലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 100 മീറ്റർ സ്ഥലമുള്ള സ്കൂൾ, കോളജ്, സ്പോർട്സ് അക്കാദമി, ക്ലബ്ബുകൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. 9809921065.

തൃശൂർ ∙ കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിനു കീഴിലെ തൃശൂർ ജൻശിക്‌ഷൻ സംസ്ഥാനിൽ അക്കൗണ്ടിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. jsskdr@gmail.com. 0487-2423440.

ഇന്റർവ്യൂ നാളെ

തൃശൂർ ∙ ഡിഎൽഎഡ് കോഴ്സിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ ടിടിഐകളിലെ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ 10നു തൃശൂർ ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ പ്രവേശന ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് അർഹരായവരുടെ ലിസ്റ്റ് കലക്ടറേറ്റിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫിസിലെ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ്യത/ആനുകൂല്യം തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

 വൈദ്യുതി മുടക്കം

വെള്ളിക്കുളങ്ങര ∙ മന്ദരപ്പിള്ളി, എകെജി, നൂലുവള്ളി എന്നീ പ്രദേശങ്ങളിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com