ADVERTISEMENT

തൃശൂർ ∙ പ്രസ് ക്ലബ്ബിനു സമീപം വസ്ത്ര വ്യാപാര സ്ഥാപനം കത്തിനശിച്ചു. കോർണർ ഷോപ് എന്ന സ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു തീപിടിത്തം. മൂന്നു ലക്ഷം രൂപയോളം വിലവരുന്ന തുണിത്തരങ്ങളും ഫർണിച്ചറും അനുബന്ധ സാമഗ്രികളും നശിച്ചതായാണ് പ്രാഥമിക കണക്ക്. അഗ്നിരക്ഷാസേന ഉടനെയെത്തി തീയണച്ചു. വെള്ളമടിച്ചു നനച്ചിട്ടതിനാൽ സമീപത്തേയ്ക്കു തീ പടർന്നില്ല.

പൊലീസ് പട്രോളിങ് ടീം ആണ് കടയിൽ നിന്ന് പുക ഉയർന്നതു കണ്ട് സേനയെ വിവരമറിയിച്ചത്. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണം. എഎസ്ടിഒ രഘുനാഥൻ നായർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എം.രാജൻ, ഓഫിസർമാരായ എ. എസ്. അനിൽജിത്ത്, പി.കെ. പ്രതീഷ്, ജി.പ്രമോദ്, വിബിൻ ബാബു, പി.സജിൻ, ബി.ബിനിൽ, ആർ.രാകേഷ് ബി.ദിനേഷ്, വി.വി.ജിമോദ്, നവനീത് കണ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com