ADVERTISEMENT

ചെറുതുരുത്തി ∙ കേരള കലാമണ്ഡലം ചാൻസലറായി നിയമിതയായ മല്ലിക സാരാഭായിക്ക് കലാമണ്ഡലത്തിൽ സ്വീകരണം നൽകി. ഇന്നലെ വൈകിട്ട് നാലിന് നിള ക്യാംപസിൽ (പഴയ കലാമണ്ഡലം) എത്തിയ ചാൻസലർ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നൃത്ത കളരിയിൽ എത്തി പിജി വിദ്യാർഥിനികളുടെ നൃത്തം കാണുകയും അവരോടൊപ്പം ചുവടുവയ്ക്കുകയും ചെയ്തു.

Also read: ഹെൽത്ത് സൂപ്പർവൈസറെ 'റാസ്ക്കൽ' എന്ന് ഡപ്യൂട്ടി മേയർ, 'നിങ്ങളാണ് റാസ്ക്കൽ' എന്ന് ഉദ്യോഗസ്ഥൻ; ശരിക്കും ആരാണ് റാസ്കൽ ??

ആർട്ട് ഗാലറിയും സന്ദർശിച്ചു. ശേഷം കലാമണ്ഡലത്തിൽ എത്തിയ ചാൻസലറെ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ, റജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, ഭരണ സമിതി അംഗം ടി. രവീന്ദ്രനാഥ്, വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ ഖാദർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.

ചാൻസലർ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് മല്ലിക സാരാഭായ് കലാമണ്ഡലത്തിൽ എത്തുന്നത്. കുട്ടിക്കാലത്ത് അമ്മ മൃണാളിനി സാരാഭായിയുടെ കൂടെ കലാമണ്ഡലത്തിൽ വന്ന ഓർമകൾ പങ്കുവച്ചു. അഞ്ച് ദിവസം കലാമണ്ഡലത്തിൽ തങ്ങുന്ന ചാൻസലർ 10 ന് മടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com