ADVERTISEMENT

തൃശൂർ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആശുപത്രി ജീവനക്കാരനെ റിമാൻഡ് ചെയ്തു. ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ (32) ആണു കോടതി റിമാൻഡ് ചെയ്തു ജയിലിലേക്കയച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായ ഇയാളെ ആശുപത്രി സൂപ്രണ്ട് ജോലിയിൽ നിന്നു പുറത്താക്കി. 7 വർഷമായി ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനാണ്.

വെള്ളി വൈകിട്ട് വിഷം ഉള്ളിൽ ചെന്ന നിലയിലാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. യുവതിയുടെ കൂടെ മക്കൾ ഉണ്ടായിരുന്നതിനാൽ കെയർടേക്കർ ആയി ദയാലാലിനെയും ആംബുലൻസിൽ വിടുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ച ശേഷം യുവതിയുടെ സഹായിയായി ദയാലാൽ നിൽക്കുകയായിരുന്നു. ഉപദ്രവിച്ച വിവരം യുവതി നഴ്സിനെ അറിയിക്കുകയായിരുന്നു.

പിടിക്കപ്പെടുമെന്നായപ്പോൾ ആശുപത്രിയിൽ നിന്ന് മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. അവശനിലയിലായ യുവതിക്കൊപ്പം മക്കളും ഉണ്ടായിരുന്നതിനാൽ മാനുഷിക പരിഗണനയിലാണു കെയർടേക്കർ ആയി താൽക്കാലിക ജീവനക്കാരനെ അയച്ചതെന്നു താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. യുവതി അത്യാഹിത വിഭാഗത്തിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി ആക്ഷേപമുണ്ട്. 24 മണിക്കൂറും ഡോക്ടർമാരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും മറ്റു ജീവനക്കാരുടേയും സാന്നിധ്യം ഉള്ള സ്ഥലത്തായിരുന്നു അതിക്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com