ഇരിങ്ങാലക്കുട ∙ എസ്എൻബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി–പൂരം ഉത്സവത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂർക്ക് വരുന്ന വാഹനങ്ങൾ മാപ്രാണം ബ്ലോക്ക് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ വഴി ബസ് സ്റ്റാൻഡിൽ എത്തി, നഗരസഭ ടൗൺഹാൾ വഴി ചേലൂരിലെത്തി ഇടത്തോട്ട് തിരിഞ്ഞ് എടക്കുളം വഴി വെള്ളാങ്ങല്ലൂരിൽ എത്തി കൊടുങ്ങല്ലൂർക്ക് പോകണം.
Also read: മൊബൈൽ യൂണിറ്റ് പാഞ്ഞെത്തി; ജൂലിക്ക് അദ്ഭുത രക്ഷപ്പെടൽ
തൃശൂരിൽ നിന്ന് ചാലക്കുടി–എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം സെന്ററിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് നന്തിക്കര വഴി പോകണം. ചാലക്കുടി–ആളൂർ ഭാഗത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുന്ന വാഹനങ്ങൾ പുല്ലൂർ ജംക്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് അവിട്ടത്തൂർ കോമ്പാറ വഴി പോകണം.
ചാലക്കുടി ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വല്ലക്കുന്ന് സെന്ററിൽനിന്ന് വലത്തോട്ട് തിരഞ്ഞ് മുരിയാട് വഴി പോകണം. കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂർ സെന്ററിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം, എടക്കുളം, ചേലൂർ വഴി ഇരിങ്ങാലക്കുടയിൽ എത്തണം. കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂർ സെന്ററിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് പോകണം.