ചേർപ്പ്∙ പെരിഞ്ചേരിയിൽ ശ്വാസതടസ്സത്തെ തുടർന്നു കുഴഞ്ഞുവീണ പൂത്തറക്കൽ കോരപ്പത്ത് വേലായുധൻ(59) മരിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വീടുപണി നടക്കുന്നിടത്തെത്തിയ വേലായുധൻ പഴയ മര ഉരുപ്പടി കത്തിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ പുല്ലിലേക്കു തീ പടരുകയായിരുന്നു.
തീ ആളിപ്പടരുന്നതു കണ്ട് ഒച്ചവച്ച വേലായുധൻ ശ്വാസതടസ്സത്തെ തുടർന്നു കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും നാട്ടുകാർ തീ കെടുത്തി. സംസ്കാരം ഇന്നു നടക്കും. ഭാര്യ: ബേബി. മക്കൾ: ദിവ്യ, ഭവ്യ.