ഇരിങ്ങാലക്കുട ∙ 10 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 5 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പുല്ലൂറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വേണുവിനെയാണ്(58) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി(പോക്സോ) ജഡ്ജി കെ.പി. പ്രദീപ് ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം 2 മാസം കൂടി ശിക്ഷ അനുഭവിക്കണം. കൊടുങ്ങല്ലൂർ സിഐയായിരുന്ന പി.സി. ബിജുകുമാർ, എസ്ഐയായിരുന്ന കെ.ജെ. ജിനേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.ആർ. രജനി കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി.
10 വയസ്സുകാരന് ലൈംഗിക പീഡനം: പ്രതിക്ക് 5 വർഷം തടവും പിഴയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.