ADVERTISEMENT

എരുമപ്പെട്ടി∙ ജില്ലയിൽ ആദ്യമായി ഡിജിറ്റിലായി ബജറ്റ് അവതരിപ്പിച്ചുവെന്ന നേട്ടം ഇനി എരുമപ്പെട്ടി പഞ്ചായത്തിന്. ബജറ്റ് അവതരണ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കും ലാപ് ടോപ് ഒരുക്കിയിരുന്നു. ബജറ്റ് യോഗത്തിൽ വായിച്ച് അവതരിപ്പിക്കുന്ന ശൈലിയിൽ നിന്ന് മാറി, ബന്ധപ്പെട്ട എല്ലാ വരവ് - ചെലവ് കണക്കുകളും പദ്ധതികളും ഡിജിറ്റലായി അവതരിപ്പിക്കുകയായിരുന്നു.

അടിസ്ഥാന സൗകര്യത്തിനും ചെറുകിട വ്യവസായങ്ങൾക്കും ഉൗന്നൽ നൽകി കൊണ്ടുളള പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അവതരിപ്പിച്ചു. 112 .45 കോടി രൂപ വരവും , 111. 65 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

കാർഷിക മേഖലയെയും നീർത്തടാധിഷ്ഠിത പദ്ധതികളെയും പ്രയോജനപ്പെടുത്തി മണ്ണ്- ജലസംരക്ഷണത്തിനും പ്രധാന്യം നൽകിയുള്ളതാണ് ബജറ്റ്. പ്രദേശിക ടൂറിസത്തിനും മാലിന്യ സംസ്കരണത്തിനും കുടുംബശ്രീക്കായി പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട് . യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ അധ്യക്ഷനായി. 

പ്രതിപക്ഷം ഇറങ്ങിപ്പോയി

എരുമപ്പെട്ടി പഞ്ചായത്തിന്റെ ഇന്നലെ അവതരിപ്പിച്ച ബജറ്റ് പുകമറ സൃഷ്ടിക്കുന്ന ഒന്നാണെന്നും കാർഷിക മേഖലയെയും കുടിവെള്ള പദ്ധതികളെയും ഉൾപ്പടുത്താതെ വാസ്തവ വിരുദ്ധമായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിലുള്ളതെന്നും കുറ്റപ്പെടുത്തി എം.കെ. ജോസിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ 8പ്രതിപക്ഷ അംഗങ്ങൾ ബജറ്റ് അവതരണ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com