കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ് 4 പേർ‌ക്ക് 5 വർഷം കഠിന തടവും പിഴയും

കഞ്ചാവ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട ശിഹാബുദ്ദീൻ, ഫിറോസ്, നൗഷാദ് അലി, അലി എന്നിവർ.
കഞ്ചാവ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട ശിഹാബുദ്ദീൻ, ഫിറോസ്, നൗഷാദ് അലി, അലി എന്നിവർ.
SHARE

തൃശൂർ ∙ വാഹനത്തിൽ പഴത്തിന്റെ ട്രേകൾക്കിടയിൽ ഒളിപ്പിച്ച് 10 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ കുന്നംകുളം പൊലീസിന്റെ പിടിയിലായ മലപ്പുറം വഴിക്കടവ് പുകതിപ്പൊയ്യിൽ കർലിക്കാട് ശിഹാബുദ്ദീൻ (35), മുക്രിത്തൊടി ഫിറോസ് (35), ആനപ്പട്ടത്ത് നൗഷാദ് അലി (34), ഇല്ലിക്കൽ അലി (39) എന്നീ പ്രതികൾക്ക് അഞ്ചുവർഷം കഠിനതടവും 50,000 രൂപ വീതം പിഴയും അഡീഷനൽ ജില്ലാ ജഡ്ജ് ടി.കെ. മിനിമോൾ ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.‌

2013 ഏപ്രിൽ 19ന് കുന്നംകുളം പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേച്ചേരി പന്നിത്തടം റോഡിൽ കൂമ്പുഴ പാലത്തിനടുത്തു വച്ചാണ് പിക്കപ് വാനിൽ നിന്നു കഞ്ചാവ് പിടിച്ചത്. പ്രതികളെ പിടികൂടിയ കുന്നംകുളം എസ്ഐ ആയിരുന്ന മാധവൻകുട്ടിയുടെയും സംഭവത്തിന് ദൃക്സാക്ഷിയായ കേച്ചേരി പ്രദേശത്തെ പൊതുപ്രവർത്തകൻ ആന്റോ പോളിന്റെയും സാക്ഷിമൊഴികൾ കേസിൽ നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.സുനിൽ ഹാജരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA