ADVERTISEMENT

വടക്കാഞ്ചേരി ∙ വാഴാനി ഡാം പരിസരത്ത് ഇന്നലെയും കാട്ടാനകളെത്തി. കുതിരാൻ തുരങ്ക പാത തുറന്നതിനെ തുടർന്ന് പീച്ചി വനമേഖലയിൽ നിന്നു കൂട്ടം തെറ്റി വാഴാനി വനമേഖലയിലേക്കു പ്രവേശിച്ച ആനകളിൽ രണ്ടെണ്ണമാണ് ഇന്നലെ ഡാമിൽ എത്തിയത്. പീച്ചി മേഖലയിൽ നിന്ന് മൂന്നോ നാലോ ആനകളാണു വാഴാനി മേഖലയിലേക്കു കടന്നതെന്നാണു വനം വകുപ്പിന്റെ നിഗമനം.

കഴിഞ്ഞ രാത്രിയിൽ ഡാമിനോടു ചേർന്ന റബർ തോട്ടത്തിൽ നിന്ന് ആനയുടെ ചിഹ്നം വിളി കേട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. തിങ്കളാഴ്ച വാഴാനി കുറ്റിക്കാട്ടിൽ സോമൻ എന്നയാളുടെ പറമ്പിൽ കയറിയ കാട്ടാനകൾ ചക്ക പറിച്ചു തിന്നു കാട്ടിലേക്കു മടങ്ങിയിരുന്നു.

പിന്നീട് റബർ തോട്ടത്തിലെത്തി തമ്പടിച്ചുവെന്നാണു കരുതുന്നത്. കാട്ടാനയെ പേടിച്ച് വാഴാനി കാക്കിനിക്കാട് ആദിവാസി കോളനി നിവാസികൾക്കു തേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോകാൻ സാധിക്കാത്ത അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com