ADVERTISEMENT

ചാലക്കുടി ∙ പ്രളയ കാലത്ത് വെള്ളത്തിൽ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി സൂക്ഷിച്ചിരുന്ന 47 കെയ്സ് മദ്യം അപ്രത്യക്ഷമായി. ബവ്റിജസ് കോർപറേഷന്റെ വെയർഹൗസ് ഗോഡൗണിൽ നിന്ന് നാലരക്കൊല്ലത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ച മദ്യം അപ്രത്യക്ഷമായതായി മാനേജിങ് ഡയറക്ടർക്കു പരാതിയും ലഭിച്ചിട്ടുണ്ട്. ഹണിവെൽ ബ്രാൻഡിയുടെ 500 മില്ലിലീറ്ററിന്റെ 47 കെയ്സ് മദ്യമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു കെയ്സിൽ 18  കുപ്പികളാണ് ഉണ്ടായിരുന്നത്.

ഒരു കുപ്പിക്ക് 450 രൂപ വില വരും. അതായത്, 3.80 ലക്ഷം രൂപയുടെ മദ്യമാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. 2018ലെ പ്രളയത്തിൽ ഗോഡൗണിൽ വെള്ളം കയറിയപ്പോൾ പല കെയ്സുകളും വിൽപന നടത്താനാവാത്തതായി മാറ്റി വച്ചു. ഈ 47 കെയ്സിൽ‌ വെള്ളം കയറിയിരുന്നില്ലെങ്കിലും ഇവയും മാറ്റി വച്ചിരുന്നു. ഇതിനു മുകളിൽ മറ്റു കെയ്സുകൾ വന്ന് ഈ കെയ്സുകൾ അടിയിൽ തുടർന്നു. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച മുതൽ ഈ കെയ്സുകൾ കാണാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com