ADVERTISEMENT

പഴഞ്ഞി ∙ ചിറ്റത്താഴം കോൾപടവിൽ നെല്ല് സംഭരണം അവസാന ഘട്ടത്തിൽ. 220 ഏക്കറുള്ള കോൾപടവിൽ കൊയ്ത്ത് പൂർത്തിയായി. 7 കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ച് ഒരാഴ്ച കൊണ്ടാണു കൊയ്ത്ത് നടത്തിയത്. 

ഏക്കറിന് 2700-3000 കിലോ വരെ നെല്ല് കിട്ടിയതായി കർഷകർ പറഞ്ഞു. രോഗങ്ങൾ കുറഞ്ഞതും വെള്ളം സുലഭമായി ലഭിച്ചതും മികച്ച വിളവ് കിട്ടാൻ ഇടയാക്കി. സപ്ലൈകോയ്ക്കു വേണ്ടി സ്വകാര്യ മില്ലുകളാണു കർഷകരിൽ നിന്നു നെല്ല് സംഭരിക്കുന്നത്. 

ചിറ്റത്താഴം പാടശേഖരങ്ങളിൽ കാട്ടുപന്നികളുടെ ശല്യം കർഷകരെ വലച്ചിരുന്നു. കൊയ്യാറായ നെല്ല് ചവിട്ടിമെതിച്ച കാട്ടുപന്നിക്കൂട്ടം കർഷകർക്കു വൻ നഷ്ടമാണ് ഉണ്ടാക്കിയത്. 

കൃഷി നശിച്ചവർക്കു നഷ്ടപരിഹാരം നൽകണമെന്നാണു കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com