ADVERTISEMENT

പുന്നയൂർക്കുളം ∙ മന്ദലാംകുന്ന് ബീച്ചിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. അകലാട് പണിക്കവീട്ടിൽ ചാലിൽ അനസ് (28), നാലകത്ത് ഫായിസ് അഹമ്മദ് (27) എന്നിവരാണ് അറസ്റ്റിലായത്. മന്ദലാംകുന്ന് പെരുവഴിപ്പുറത്ത് അഷ്കർ (29) നാണു ശനിയാഴ്ച കുത്തേറ്റത്.

സുഹൃത്തിനെ കാത്തിരുന്ന അഷ്കറിനെ ബൈക്കിൽ എത്തിയ അനസും ഫായിസും ചേർന്ന് ആക്രമിക്കുകയായിരുന്നത്രെ. നെഞ്ചിനും വാരിയെല്ലിനും പരുക്കുള്ള അഷ്കർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിനു ശേഷം രക്ഷപ്പെട്ട അനസിനെ എടപ്പാളിൽ നിന്നും ഫായിസിനെ എടക്കഴിയൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com