ADVERTISEMENT

ഇരിങ്ങാലക്കുട ∙ നാട്ടിൽ ഇന്നസന്റ് വച്ച വീടുകൾക്കെല്ലാം ഒരേ പേരായിരുന്നു– പാർപ്പിടം. ആ പേരിന്റെ ക്രെഡിറ്റ് നെടുമുടി വേണുവിനാണെന്നാണ് ഇന്നസന്റ് എല്ലാവരോടും പറഞ്ഞിട്ടുള്ളത്. ക്രൈസ്റ്റ് കോളജ് റോഡിൽ ആയിരുന്നു ഇന്നസന്റ് ആദ്യമായി സ്വന്തമായി വീടു വയ്ക്കുന്നത്. വീടു പണി കഴിഞ്ഞപ്പോൾ ഒരു കപ്പേള പോലെ തോന്നിച്ചുവെന്ന് ഇന്നസന്റ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇനി ആരെങ്കിലും പള്ളിയോ ക്ഷേത്രമോ എന്നു വിചാരിച്ചാലും തെറ്റു പറയാൻ പറ്റില്ല. എന്തിനാ ഇങ്ങനൊരു വീട് വച്ചതെന്ന് അന്വേഷിക്കുന്ന നാട്ടുകാരോട് പറയാൻ ഇന്നസന്റ് ഒരു റെഡിമെയ്ഡ് മറുപടി തയാറാക്കിയിരുന്നു. 

പള്ളിയോ ക്ഷേത്രമോ ആണെന്നു കരുതി ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാൽ അതു വച്ച് വയസ്സു കാലത്ത് ജീവിക്കാമല്ലോ എന്നതായിരുന്നു അത്. പക്ഷേ, ഇങ്ങനെ സിനിമാ സ്റ്റൈലിൽ മറുപടിയൊക്കെ പറഞ്ഞിരുന്നെങ്കിലും ആളുകളുടെ ചോദ്യം ഇന്നസന്റിനെ ബുദ്ധിമുട്ടിലാക്കിത്തുടങ്ങിയിരുന്നു.

ഒരു സിനിമാ സെറ്റിൽ നെടുമുടി വേണുവിനോട് ഈ സങ്കടം പങ്കു വച്ചപ്പോൾ അദ്ദേഹമാണ്, താമസിക്കുന്ന സ്ഥലം എന്ന് അർഥം വരുന്ന പാർപ്പിടം എന്ന് വീടിനു മുൻപിൽ പേരെഴുതി വയ്ക്കാൻ നിർദേശിച്ചത്. പിന്നീട് തെക്കേ അങ്ങാടിയിൽ 2 വീടുകൾ വച്ചപ്പോഴും പാർപ്പിടം എന്നു തന്നെ പേരിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com