മെഡിക്കൽ കോളജിൽ ലോക്കൽ ഒപി പ്രവർത്തനമാരംഭിച്ചു
Mail This Article
×
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലോക്കൽ ഒപി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു തിങ്കൾ മുതൽ ശനി വരെ 8 മുതൽ ഒന്നു വരെയാണു പ്രവർത്തന സമയം. നാട്ടുകാരെയും റഫറൻസ് ഇല്ലാതെയെത്തുന്ന രോഗികളേയുമാണു പരിശോധിക്കുക. മറ്റു വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കലാണു ലക്ഷ്യം. കമ്മ്യുണിറ്റി മെഡിസിൻ വിഭാഗത്തിനാണ് പ്രവർത്തന ചുമതല. പ്രിൻസിപ്പൽ ഡോ.ബി. ഷീല അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം. ദാസ്, ആർഎംഒ ഡോ. എ.എം.രൺദീപ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.