കൊരട്ടി∙ റെയിൽവേ ട്രാക്കിനു സമീപം ഉണങ്ങിയ പുല്ലിനു തീപിടിച്ചു. ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. കൊരട്ടി ജംക്‌ഷനിലെ റെയിൽവേ ക്രോസിനു സമീപത്തുനിന്ന് ആരംഭിച്ച തീ മഞ്ഞളിക്കെട്ടിനു സമീപം വരെയുള്ള ഭാഗങ്ങളിലേക്ക് ആളിപ്പടർന്നു.
തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കിനു സമീപമാണ് തീപിടിച്ചത്. ഇതേ സമയം തന്നെ ട്രെയിനും ഇതേ ട്രാക്കിലൂടെ കടന്നുപോയി. ചാലക്കുടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് തീയണച്ചത്.