ചാലക്കുടി ∙ ദേശീയപാതയിലെ അടിപ്പാത നിർമാണ പുരോഗതി വിലയിരുത്താൻ കലക്ടർ വി.ആർ. കൃഷ്ണ തേജ എത്തി. ഏപ്രിൽ മാസത്തിൽ അനുബന്ധ റോഡിന്റെ നിർമാണം പൂർത്തിയാക്കി മുകളിൽ മെറ്റലിങ്ങും ടാറിങ്ങും നടത്തി ഗതാഗതത്തിനു തുറന്നു കൊടുക്കാനാണു ശ്രമമെന്നു കരാർ കമ്പനി പ്രതിനിധികൾ കലക്ടറെ അറിയിച്ചു.
കരാർ പ്രകാരം ഈ മാസം അവസാനം നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ നിർമാണത്തിനായി മണ്ണു ലഭിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ കാരണം മാസങ്ങളോളം നിർമാണം സ്തംഭിച്ചിരുന്നു.