പഴയന്നൂർ∙ വാഴക്കോട്-പ്ലാഴി റോഡ് നിർമാണ തൊഴിലാളികൾ ടൗണിലെ ബിഎസ്എൻഎൽ കേബിളുകൾ മുറിച്ചിട്ടു. സർക്കാർ സ്ഥാപനങ്ങളിലേതടക്കം ഇന്റർനെറ്റ് സേവനങ്ങൾ മുടങ്ങി. 200 കണക്‌ഷനുകൾ വീതമുള്ള 10 കേബിളുകളാണു മുറിച്ചിട്ടത്.
ഇതു മൂലം ഇന്നലെ ബാങ്കുകൾ, പൊലീസ് സ്റ്റേഷൻ, സ്കൂളുകൾ, എക്സൈസ് ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ്, സ്വകാര്യ സ്ഥാപനങ്ങൾ, എടിഎം കൗണ്ടറുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇന്റർ നെറ്റ് ലഭിക്കാതെ സേവനത്തിനു തടസ്സമുണ്ടായി. കേബിളുകൾ മാറ്റാൻ ബിഎസ്എൻഎൽ ജീവനക്കാർ എത്താൻ വൈകിയതാണു കൊത്തി മുറിക്കാൻ കാരണമായതെന്നാണ് അറിയുന്നത്.