കാറപകടം: 2 പേർ മരിച്ചു

1,അതിരപ്പിള്ളി-ചാലക്കുടി റോഡിൽ പരിയാരം സിഎസ്ആർ കടവിനു സമീപമുണ്ടായ അപകടത്തിൽ മരത്തിലിടിച്ചു തകർന്ന കാർ.  2,അപകടത്തിൽ മരിച്ച അന്നം, ആനി.
1,അതിരപ്പിള്ളി-ചാലക്കുടി റോഡിൽ പരിയാരം സിഎസ്ആർ കടവിനു സമീപമുണ്ടായ അപകടത്തിൽ മരത്തിലിടിച്ചു തകർന്ന കാർ. 2,അപകടത്തിൽ മരിച്ച അന്നം, ആനി.
SHARE

ചാലക്കുടി ∙ അതിരപ്പിള്ളി-ചാലക്കുടി റോഡിൽ പരിയാരം സിഎസ്ആർ കടവിനു സമീപമുണ്ടായ കാർ അപകടത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. ഒരാൾക്കു പരുക്കേറ്റു. കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി (59), പരിയാരം ചില്ലായി ദേവസിയുടെ ഭാര്യ അന്നം (75) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന തോമസിനു ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആദ്യം ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലും പിന്നീടു രാജഗിരി ആശുപത്രിയിലും‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 5.45ന് ആയിരുന്നു അപകടം.

വീട്ടിൽ നിന്നു സിഎസ്ആർ ആശ്രമത്തിലേക്കു നടന്നുപോകുമ്പോഴാണ് അന്നത്തിനെ ഇടിച്ചത്. കൊരട്ടിയിലേക്കു പോകുകയായിരുന്ന ദമ്പതികളുടെ കാറാണ് അപകടത്തിൽ പെട്ടത്. ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ പാതയോരത്തെ തണൽ മരത്തിൽ ഇടിച്ചു. കാറിന്റെ മുൻവശം പൂർണമായി തകർന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആനിയെയും അന്നത്തെയും രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി. കോർമല കാവുങ്ങൽ കുടുംബാംഗമാണ് ആനി. സംസ്കാരം പിന്നീട്. മക്കൾ: ആൻസൺ (ജർമനി), ഫിൻസൺ (ദുബായ്). മരുമക്കൾ: നിയ, റൈനി. അന്നത്തിന്റെ സംസ്കാരം ഇന്ന് 9നു പരിയാരം സെന്റ് ജോർജ്സ് പള്ളിയിൽ. മക്കൾ: മോളി, ജോയ് ചില്ലായ്. മരുമക്കൾ: ബാബു, സിജി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA