പുത്തൂർ ∙ സുവോളജിക്കൽ പാർക്കിൽ സന്ദർശനത്തിനിടെ ചവിട്ടുപടിയിൽ നിന്നു കാൽ തെന്നി വീണു മന്ത്രി കെ.രാജനു പരുക്കേറ്റു. കാൽമുട്ടിനു നിസ്സാര പരുക്കേറ്റ മന്ത്രിയെ ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനെ തുടർന്നു മന്ത്രിയുടെ ഇന്നലത്തെ പരിപാടികൾ റദ്ദാക്കി.
പാർക്കിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ബയോ ഡൈവേഴ്സിറ്റി സെന്റർ സന്ദർശിച്ച് മടങ്ങുന്നതിനിടെ ചവിട്ടുപടിയിൽ കാൽ തെന്നി വീഴുകയായിരുന്നു. മുട്ടു പൊട്ടി ചോര വന്നതിനെ തുടർന്നു വനം വകുപ്പിന്റെ വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്നു പ്രഥമ ശുശ്രൂഷ നൽകി വിട്ടയയ്ക്കുകയായിരുന്നു.