ADVERTISEMENT
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ക്ഷേത്രത്തിൽ അശ്വതി കാവുതീണ്ടലോടെ അടച്ച ക്ഷേത്ര നട ഇന്നലെ പുലർച്ചെ തുറന്നു. കൊടുങ്ങല്ലൂരമ്മ സർവാഭരണ വിഭൂഷിതയായി ദർശനം നൽകി. പതിവു വിശേഷ ദിവസങ്ങളിലെ തിരുവാഭരണം കൂടാതെ കൂടുതൽ തിരുവാഭരണം ദേവീ വിഗ്രഹത്തിൽ ചാർത്തി. ദേവിക്കു പ്രധാന വഴിപാടുകളിലൊന്നായ ചതുശതം നിവേദിച്ചു. ചെറുഭരണി ആഘോഷത്തോടെ നിർത്തിയ ഗുരുതി പുനരാരംഭിച്ചു. ഭരണി ഉത്സവത്തോടനുബന്ധിച്ചു ഉയർത്തിയ വേണാടൻ കൊടികൾ, വെന്നിക്കൊടി എന്നിവ അഴിച്ചു മാറ്റി. നടതുറപ്പ് ദിനത്തിൽ ക്ഷേത്രത്തിൽ തിരക്കേറെ ആയിരുന്നു. ദേവിക്കു പട്ടുംതാലിയും സമർപ്പിച്ചു. പടിഞ്ഞാറേ നടയിൽ നാഗസ്ഥാനത്തു കളംവരച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com