യുവതിക്ക് കുരങ്ങിന്റെ കടിയേറ്റു

SHARE

അതിരപ്പിളളി ∙ വിനോദ കേന്ദ്രത്തിൽ കണ്ണൂർ സ്വദേശിനിയെ കുരങ്ങ് കടിച്ചു. ഉച്ചയ്ക്ക് രണ്ടോടെ സന്ദർശകർ വിശ്രമിക്കുന്നതിനിടയിലേക്ക് കുരങ്ങ് വന്നു. ആളുകൾ ബഹളം വച്ചതോടെ കുരങ്ങ് യുവതിയുടെ കയ്യിൽ കടിക്കുകയായിരുന്നു. ഇവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടിയിലേക്ക് മാറ്റി. വിനോദ കേന്ദ്രത്തിൽ കുരങ്ങുകളുടെ ആക്രമണങ്ങൾ പതിവായിട്ടും അധികൃതർ സുരക്ഷാ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതിയുണ്ട്. ദിവസങ്ങൾക്ക് മുൻപ് കുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA