ഒല്ലൂർ∙ സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് അടക്കം എല്ലാവർക്കും 24 മണിക്കൂറിനകം റേഷൻ കാർഡ് നൽകാനുള്ള സംവിധാനം ആരംഭിച്ചെന്ന് മന്ത്രി ജി.ആർ.അനിൽ. ഒല്ലൂരിൽ 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇനിയാരും റേഷൻ കാർഡില്ലാതെ ജീവിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നു മന്ത്രി അറിയിച്ചു. ‘വിശപ്പു രഹിത കേരളം’ പദ്ധതിയുടെ ഭാഗമായിട്ടാണ് 24 മണിക്കൂറിനകം റേഷൻ കാർഡ് ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മേയർ എം.കെ. വർഗീസ്, കരോളിൻ ജെറിഷ്, എൻ. കെ. ബിജു, മോളി, ഫ്രാൻസിസ്, പി. ആർ ജയചന്ദ്രൻ, ടി. മുരളി എന്നിവർ പ്രസംഗിച്ചു.