ADVERTISEMENT

കുന്നംകുളം ∙ ക്രൈംബ്രാഞ്ച്  ഉദ്യോഗസ്ഥൻ ചമഞ്ഞു പണം തട്ടാൻ ശ്രമിച്ച കേസിൽ ഗുരുവായൂർ കോട്ടപ്പടി ചൊവ്വല്ലൂർ ബിജുവിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. അ‍ഞ്ഞൂർക്കുന്ന് രജീഷിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്മിഷണർ ഓഫിസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് ബിജു പരാതിക്കാരനെ സമീപിച്ചത്.

ലഭിക്കാനുള്ള പണം വാങ്ങി നൽകാൻ സഹായം വാഗ്ദാനം ചെയ്തു പ്രതിഫലം ആവശ്യപ്പെട്ടു. സംശയം തോന്നിയ രജീഷ്  നടത്തിയ അന്വേഷണത്തിൽ ബിജു കള്ളം പറയുകയാണെന്നു ബോധ്യപ്പെട്ടു. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റു പലരിൽ നിന്നും പ്രതി സമാനമായ രീതിയിൽ പണം തട്ടാൻ ശ്രമം നടത്തിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com