യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം: യുവജന റാലി ഇന്ന്

ചിരി സംഗമം: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന മുൻ‌ സംസ്ഥാന ഭാരവാഹികളുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കാനെത്തിയ എം.എം.ഹസൻ, രമേശ് ചെന്നിത്തല, നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വയലാർ രവി എന്നിവർ. ചിത്രം :മനോരമ .
SHARE

തൃശൂർ∙സമ്മേളനത്തിന്റെ ഭാഗമായ യുവജന റാലി ഇന്നു വൈകിട്ട് സ്വരാജ് റൗണ്ടിൽ നടക്കും. തുടർന്നു തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനം. പ്രതിനിധി സമ്മേളനം നാളെ 10ന് നന്ദനം കൺവൻഷൻ സെന്ററിൽ നടക്കും. വയലാർ രവി ആണ് കുടുംബ സംഗമത്തിനു തിരി തെളിച്ചത്. എംഎൽഎ ആയപ്പോൾ കെഎസ്‌യുവിനെ മറന്നുവോ എന്നു ചോദിച്ച് വയലാർ രവി ശകാരിച്ച കഥ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പങ്കുവച്ചത് സദസ്സിൽ ചിരി പടർത്തി. പാലക്കാട് കോളജിൽ ഒരു കെഎസ്‍യു പ്രവർത്തകന്റെ പത്രിക തള്ളിപ്പോയി എന്ന വാർത്ത കണ്ടായിരുന്നു ഷാഫിയെ വയലാർ രവി ശകാരിച്ചത്.   

ആകാശവാണിയുടെ പ്രസംഗമത്സരത്തിൽ പങ്കെടുക്കാൻ താൻ എത്തിയപ്പോഴേ സമ്മാനം ഉറപ്പിച്ച് വി.എം.സുധീരൻ ഹോട്ടലിൽ ബിരിയാണിക്ക് ഓർഡർ കൊടുത്ത കഥയാണു ഹസൻ പങ്കുവച്ചത്. എല്ലാവരും കാലഘട്ടത്തിന് അനുസരിച്ചു കഷ്ടപ്പെട്ടാണ് നേതാക്കളാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.     ഓരോരുത്തരും ഒറ്റയ്ക്ക് ഒരു തുരുത്ത് ഉണ്ടാക്കിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങൾ വന്ന ശേഷം ആർക്കെതിരെയും എന്തും പറയാമെന്നു നില വന്നിട്ടുണ്ടെന്നും അതു തിരിച്ചറിയണമെന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു.

മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ.സി.ജോസഫ്, പന്തളം സുധാകരൻ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദിഖ്, എം.ലിജു, ഡീൻ കുര്യാക്കോസ് എന്നിവരും എത്തിയിരുന്നു.    കെ.പി.വിശ്വനാഥൻ, തേറമ്പിൽ രാമകൃഷ്ണൻ, കെ.പി.ധനപാലൻ, എംപിമാരായ ആന്റോ ആന്റണി, ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, എം.കെ.രാഘവൻ, എംഎൽഎമാരായ കെ.ബാബു, അൻവർ സാദത്ത്, സനീഷ് കുമാർ ജോസഫ് എന്നിവരും ലീലാമ്മ ജോസ്, സി.ഹരിദാസ്, പാലോട് രവി, ബിന്ദു കൃഷ്ണ, സിമി റോസ്ബെൽ, ദീപ്തി മേരി വർഗീസ്, രമേഷ് പിഷാരടി എന്നിവരും സംബന്ധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS