ADVERTISEMENT

അധ്യാപക ഒഴിവ്: മണലൂർ ∙ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ്, വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവ്. കൂടിക്കാഴ്ച ജൂൺ 6ന് രാവിലെ 10 ന്. 0487 2634150

കൊടുങ്ങല്ലൂർ ∙ കെകെടിഎം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 27ന് 10ന്. 

പുല്ലൂറ്റ് ∙ വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.  കൂടിക്കാഴ്ച 31ന് 11.30ന്.

ഇരിങ്ങാലക്കുട ∙ എസ്എൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ബോട്ടണി, സുവോളജി വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് രാവിലെ 11ന്. ഫോൺ: 0480–2963961.

ക്രൈസ്റ്റിൽ പ്രവേശനം 

ഇരിങ്ങാലക്കുട ∙ ക്രൈസ്റ്റ് കോളജിൽ 2023–24 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ കോഴ്സുകളിലേക്കും പ്രവേശന പരീക്ഷ വഴി പ്രവേശനം നടത്തുന്ന എംഎസ്‍സി എൻവയൺമെന്റൽ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ ബിരുദ–ബിരുദാനന്തര കോഴ്സുകളിലേക്കും കോളജ് വെബ് സൈറ്റ് വഴി 31 വരെ അപേക്ഷിക്കാം.

വൈദ്യുതി മുടങ്ങും

തുമ്പൂർ ∙ കെ‍ാമ്പൊടിഞ്ഞാമാക്കൽ കെഎസ്ഇബി സെക്‌ഷൻ പരിധിയിലെ കൊമ്പൊടി ജംക്‌ഷൻ, മഷിക്കുളം, കുറുവത്ത് കോളനി, കുഴിക്കാട്ടുശ്ശേരി, ആനപ്പാറ, കുണ്ടായി കോൺവന്റ് പരിസരം, കുണ്ടായി ജംക്‌ഷൻ എന്നിവിടങ്ങളിൽ ഇന്ന്  8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

വൈദ്യുതി മുടക്കം

ചാലക്കുടി ∙ സൗത്ത് ജംക്‌ഷൻ, കിഴക്കേ ഭാഗം, താലൂക്ക് ആശുപത്രി പരിസരം, ചേനത്തുനാട്, മാർക്കറ്റ് റോഡ്, വെട്ടുകടവ് റോഡ്, ജനതാ റോഡ്, ലൂസിയ റോഡ്, കണ്ണമ്പുഴ, തെക്കേ ബസ് സ്റ്റാൻഡ് പരിസരം, ശാസ്താംകുന്ന്, ഉറുമ്പൻകുന്ന് എന്നിവിടങ്ങളിൽ ഇന്ന് 8മുതൽ  5വരെ വൈദ്യുതി മുടങ്ങും.

വെള്ളിക്കുളങ്ങര∙ കൽക്കുഴി, ആശാരിക്കുന്ന്, പുത്തനോളി എന്നീ പ്രദേശങ്ങളിൽ 8 മുതൽ 1.30 വരെയും, പുത്തനോളിയിൽ 1.45 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

അപേക്ഷ ക്ഷണിച്ചു

തൃശൂർ ∙ ഗവ.ലോ കോളജിൽ നിയമവിഷയത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 55% മാർക്കോടെ എൽഎൽഎമ്മും യുജിസി നെറ്റും. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് യോഗ്യതകൾ പരിഗണിക്കും. സർട്ടിഫിക്കറ്റുകളുമായി കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തതിന്റെ രേഖകളുമായി 30 ന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം. 0487, 2360150, www.glcthrissur.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com