ADVERTISEMENT

ജലവിതരണം മുടങ്ങും: വാടാനപ്പള്ളി ∙ ജല അതോറിറ്റി നാട്ടിക സബ് ഡിവിഷന് കീഴിലുള്ള പ്രധാന വിതരണ പൈപ്പിലെ  ചോർച്ചകൾ  പരിഹരിക്കുന്നതിനാൽ  ഇന്ന് മതിലകം, എസ്എൻ പുരം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സം നേരിടുമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇന്റർവ്യൂ 

തൃശൂർ ∙ കേരളവർമ കോളജിലെ ബിസിഎ വകുപ്പിലേക്ക് ഗെസ്റ്റ് അധ്യാപക നിയമനത്തിനായുള്ള ഇന്റർവ്യൂ 31ന് 1.30നു നടക്കും. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കു മുൻഗണന. 0487–2380535.

ഇന്റർവ്യൂ 30ന്

തൃശൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 30ന് 1.30 മുതൽ 4 വരെ ഇന്റർവ്യൂ നടത്തും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തവർക്കു പങ്കെടുക്കാം. 9446228282.

അധ്യാപക ഒഴിവ്

കാറളം ∙ വിഎച്ച്എസ്ഇ സ്കൂളിൽ എഫ്ടിഎസി (ബിടെക് എൻജിനീയർ), ഒഎഫ്ഇ (എംകോം, ഡിസിപി), എൻവിടി (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്) വൊക്കേഷനൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. ഫോൺ: 0480–2887358, 98477 84871q

ചെന്ത്രാപ്പിന്നി  ∙ ചാമക്കാല ഗവ. മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, അറബിക് (ജൂനിയർ), ഇക്കണോമിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് 11.30ന്.

ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ. കോളജിൽ ജേണലിസം, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.  ഫോൺ: 04802701636.

നേത്ര ചികിത്സാ ക്യാംപ് ഇന്ന്

ഇരിങ്ങാലക്കുട∙ പി.എൽ.തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവ ചേർന്ന് ഇന്ന്  നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും.  94465 40890, 95393 43242.

അധ്യാപക ഒഴിവ്

മുല്ലശേരി ∙ ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, സംസ്കൃതം, ഇക്കണോമിക്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.

താന്ന്യം∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗം‍ത്തിൽ എൽപി എസ് ടി, ഫുൾടൈം എൽ പി അറബി എന്നി തസ്തികകളിൽ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 11ന്

ഗുരുവായൂർ ∙ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ മ്യൂസിക് അധ്യാപക ഒഴിവ്. കൂടാതെ ജൂനിയർ എച്ച്എസ്എസ്ടി (കൊമേഴ്സ് 1), എച്ച്എസ്എസ്ടി (കൊമേഴ്സ് 1), യുപിഎസ്എ (2) ഒഴിവുകൾ കൂടിയുണ്ട്.  കൂടിക്കാഴ്ച 30 ന് 9ന് ദേവസ്വം ഓഫിസിൽ. വിവരങ്ങൾ ദേവസ്വം വെബ് സൈറ്റിൽ. ഫോൺ: 0487സ2556335.

ആരോഗ്യ സർവകലാശാല വാർത്തകൾ

പരീക്ഷാ റജിസ്ട്രേഷൻ

തൃശൂർ∙ ആരോഗ്യ  സർവകലാശാല ജൂലൈ 19ന്  ആരംഭിക്കുന്ന മെഡിക്കൽ പിജി (എംഡി ആൻഡ് എംഎസ്) റഗുലർ / സപ്ലിമെന്ററി, 20ന് ആരംഭിക്കുന്ന മെഡിക്കൽ  പിജി  ഡിപ്ലോമ റഗുലർ/ സപ്ലിമെന്ററി (2010 സ്കീം) പരീക്ഷകൾക്ക്  ജൂൺ 13  മുതൽ 24  വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. ജൂലൈ 3ന്  ആരംഭിക്കുന്ന രണ്ടാം വർഷ ബിപിടി സപ്ലിമെന്ററി (2010, 2012 ആൻഡ് 2016 സ്കീമുകൾ) പരീക്ഷയ്ക്ക്  ജൂൺ 5 മുതൽ 15  വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. ജൂലൈ 12ന്  ആരംഭിക്കുന്ന അവസാന വർഷ ബിഡിഎസ് പാർട്ട് രണ്ട് റഗുലർ / സപ്ലിമെന്ററി (2010 ആൻഡ് 2016 സ്കീം) പരീക്ഷയ്ക്ക്   ജൂൺ 12 മുതൽ 22  വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. 

പരീക്ഷാ തീയതി

മേയ് 29ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഎസ് സി എംഎൽടി റഗുലർ/സപ്ലിമെന്ററി, ജൂൺ 12ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി എസ് സി നഴ്സിങ്  സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ജൂൺ 19 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഫാം റഗുലർ/സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം 

മാർച്ചിൽ നടത്തിയ രണ്ടാം വർഷ ഫാംഡി  സപ്ലിമെന്ററി,  ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫാം റഗുലർ/സപ്ലിമെന്ററി (2017 ആൻഡ് 2019 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകൾ, സ്കോർ ഷീറ്റ് പകർപ്പിന്‌ കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനിൽ ജൂൺ 6ന് അകം അപേക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com