ADVERTISEMENT

പെരുവല്ലൂർ ∙ ഇടവപ്പാതിയുടെ പുണ്യമായി പരപ്പുഴ നെട്ടന്റെ കുറി ഇന്ന് ആഘോഷിക്കും. നെട്ടന്റെ കുറിയെടുക്കുന്നതിനായി പരപ്പുഴ കാളിക്ഷേത്രം ഒരുങ്ങി. പരപ്പുഴയോട് ചേർന്നു കിടക്കുന്ന ആതമംഗലം കായലിൽ പണ്ട് 3 പാറക്കല്ലുക്കൾ ഉയർന്ന് നിന്നിരുന്നു. ഇടവപ്പാതിയിൽ ഇട മുറിയാതെ പെയ്യുന്ന മഴയിൽ ഇൗ പാറക്കല്ലുകൾ മുങ്ങുന്നതാണ് നെട്ടന്റെ കുറിയായി അറിയപ്പെട്ടിരുന്നത്. ശിവ ഭഗവാന്റെ ഭൂത ഗണങ്ങളാൽ ഉണ്ടായതാണ് ഇൗ പാറക്കല്ലുകളെന്നാണ് ഐതിഹ്യം. കാലാന്തരത്തിൽ പുതിയ പാലത്തിന്റെ നിർമാണത്തിനിടെ പാറക്കല്ലുകൾ അപ്രത്യക്ഷമായി. അര നൂറ്റാണ്ട് മുൻപ് ഇടവപ്പാതിയിൽ മഴ ലഭിക്കാതായി. ഇതോടെ പരിഭ്രാന്തരായ പൂർവികർ സമീപത്തുള്ള പരപ്പുഴ കാളിക്ഷേത്രത്തിൽ നെട്ടന്റെ പ്രതീകമായ പാറക്കല്ല് പ്രതിഷ്ഠിച്ച് നെട്ടനെ ഉപാസിക്കാൻ തുടങ്ങി

പ്രസാദമായി പായസം നിവേദിച്ച് വിതരണം ചെയ്തു. ‘നെട്ടന്റെ കുറിക്ക് പുളിയിലയിൽ പായസം’ എന്നാണ് ചൊല്ല്. അന്നത്തെ ജനബാഹുല്യം കാരണം പുളിയിലയിൽ പായസം കൊടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ എന്ന് സാരം. അന്ന് മുതൽ ഇടവപ്പാതിയിൽ മഴ തുടങ്ങിയെന്നാണ് പഴമക്കാർ പറയുന്നത് പഴമയുടെ തനിമ ചോരാതെ പുതു തലമുറയും നെട്ടന്റെ കുറി ആചരിച്ചു പോരുകയാണ്. ഇടവപ്പാതിയായ ഇന്ന് രാവിലെ നെട്ടനെ പ്രതിഷ്ഠിച്ചിട്ടുള്ള പരപ്പുഴ ക്ഷേത്രത്തിൽ വിശേഷാൽ പൂജ, പ്രസാദ ഉൗട്ട്, പായസ വിതരണം എന്നിവ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com