തൃശൂർ ∙ ശിവകുണ്ഡലം എന്നറിയപ്പെടുന്ന അപൂർവ ഔഷധസസ്യം തേക്കിൻകാടു മൈതാനത്തു പൂത്തുവിടർന്നു കായ്ച്ചതു കൗതുകമായി. 5 മാസം മുൻപു പുഷ്പിച്ചു തുടങ്ങിയ മരത്തിൽ കായ്കൾ വളരാൻ തുടങ്ങിയിട്ടുണ്ട്.
തെക്കേഗോപുരനടയ്ക്കു സമീപത്തുണ്ടായിരുന്ന വലിയ ശിവകുണ്ഡല മരം 20 വർഷം മുൻപു കടപുഴകി വീണിരുന്നു. ഇതിനു പകരമായി 2003ൽ നട്ടുപിടിപ്പിച്ച പുതിയ മരമാണു പുഷ്പിച്ചു തുടങ്ങിയത്.
പൂക്കൾ രാത്രി 7 മണിക്കു ശേഷമാണു വിടരുക. രാവിലെ 4 മണിയോടെ കൊഴിയുകയും ചെയ്യും. കെഗീലിയ പിനാട്ട എന്നു ശാസ്ത്രീയ നാമമുള്ള മരത്തിന് ഏറെ ഔഷധഗുണമുണ്ട്.