തൃശൂർ ജില്ലയിൽ ഇന്ന് (31-05-2023); അറിയാൻ, ഓർക്കാൻ

thrissur
SHARE

ജലവിതരണം മുടങ്ങും; വാടാനപ്പള്ളി ∙ ജല അതോറിറ്റി നാട്ടിക സബ് ഡിവിഷൻ കീഴിലെ പ്രധാന വിതരണ പൈപ്പ് ലൈനിലെ  ചോർച്ചകൾ  പരിഹരിക്കുന്നതിനാൽ ഇന്നു മതിലകം, എസ്എൻ പുരം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്നു അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

കെ–ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

ഇരിങ്ങാലക്കുട ∙ 2022 ഒക്ടോബറിൽ കെ–ടെറ്റ് പരീക്ഷയും അതിന് മുൻ വർഷങ്ങളിൽ പരീക്ഷകൾ പാസായി വെരിഫിക്കേഷൻ പൂർത്തിയാക്കിയ പരീക്ഷാർഥികളുടെ സർട്ടിഫിക്കറ്റുകൾ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിന്ന് ഇന്നു മുതൽ വിതരണം ചെയ്യും. വിദ്യാർഥികൾ അസ്സൽ ഹാൾ സർട്ടിഫിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നേരിട്ടെത്തി കൈപ്പറ്റണം.

കൂടിക്കാഴ്ച മാറ്റി  

പുന്നയൂർ∙ മന്ദലാംകുന്ന് ജിഎഫ് യുപി സ്‌കൂളിൽ അധ്യാപക ഒഴിവിലേക്ക് ഇന്നു നടത്താനിരുന്ന കൂടിക്കാഴ്ച ജൂൺ 3നു 10.30നു നടത്തും. ഫോൺ: 8606167286.

അധ്യാപകർ

മേലഡൂർ ∙ ഗവ. സമിതി ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്നു 10ന്.

പെരിങ്ങൽക്കുത്ത് ∙ ഗവ.എൽ പി സ്കൂളിൽ എൽപിഎസ്എ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 3ന് രാവിലെ 10.30ന്. 8547156330.

വെറ്റിലപ്പാറ ∙ ഗവ.സ്കൂളിൽ എച്ച്എസ്എ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 11.30ന്. 0480 2769405

മലക്കപ്പാറ∙ ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി (തമിഴ്, മലയാളം) യുപിഎസ്ടി (തമിഴ്) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 2ന് രാവിലെ 10ന്. 8547563308 

കൊടകര ∙ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3നു 10ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS