പാഞ്ഞാൾ ∙ കിള്ളിമംഗലം - പാഞ്ഞാൾ റോഡിലെ ചെറിയ തോട്ടുപാലത്തിനു സമീപത്തെ വളവിൽ നടക്കുന്ന കലുങ്കു നിർമാണം 15 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ പറഞ്ഞു. കലുങ്കു നിർമാണത്തിന്റെ ഭാഗമായി പാടത്തിലൂടെ ഉണ്ടാക്കിയ താൽക്കാലിക വഴിയിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാർ വീഴുന്ന ചിത്രം മനോരമ നൽകിയിരുന്നു.

സ്കൂൾ തുറന്നാൽ ഒട്ടേറെ വിദ്യാർഥികൾ യാത്ര ചെയ്യേണ്ട വഴിയാണ് ഇത്. മഴ തുടങ്ങിയാൽ അപകടങ്ങൾ കൂടാനുള്ള സാധ്യതകളെയും കുറിച്ചുള്ള മനോരമ റിപ്പോർട്ടിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് കലുങ്കു നിർമാണം 15 ദിവസത്തിനകം പൂർത്തിയാക്കാൻ തീരുമാനമെടുത്തതെന്നു പ്രസിഡന്റ് പറഞ്ഞു.