ഗുരുവായൂരിൽ വൈകിട്ട് നട തുറക്കുന്നത് 4.30ന്

guruvayur-temple
SHARE

ഗുരുവായൂർ ∙ അവധിക്കാലം കഴിഞ്ഞതോടെ ക്ഷേത്രത്തിൽ നട തുറക്കുന്നത് വീണ്ടും വൈകിട്ട് 4.30ന് ആയി. തിരക്ക് പരിഗണിച്ച്  ഏപ്രിൽ 1 മുതൽ മേയ് 31 വരെ വൈകിട്ട്  ഒരു മണിക്കൂർ നേരത്തെ 3.30ന് നട തുറന്നിരുന്നു. അവധി കഴിഞ്ഞതോടെ  ഇന്നലെ മുതൽ നട തുറക്കുന്നതു വീണ്ടും 4.30ന് ആയി. അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ ഉണ്ടായിരുന്നില്ല. ഉദയാസ്തമന പൂജ തിങ്കളാഴ്ച ആരംഭിക്കും. ആഴ്ചയിൽ 2 ദിവസമാണ് ഉദയാസ്തമന പൂജ.

ഗുരുവായൂർ ദേവസ്വം ഓഡിറ്റ് വിഭാഗം വിവാദം: സഹകരിച്ച് നീങ്ങാൻ ധാരണ

ഗുരുവായൂർ ∙ ദേവസ്വവും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവുമായുള്ള തർക്കത്തിൽ സർക്കാർ ഇടപെട്ടു. ഇരുഭാഗത്തോടും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ നിർദേശം നൽകി. ദേവസ്വം കമ്മിഷണർ ഡോ. ബിജു പ്രഭാകർ, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ പി.മിനിമോൾ, ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്കുമാർ, ഓഡിറ്റ് സീനിയർ ഡപ്യൂട്ടി ഡയറ്കട്ര‍ വിനോദ് ശ്രീധർ എന്നിവർ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ പങ്കെടുത്തു. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരന് എതിരെ ദേവസ്വം നൽകിയ കേസ് ഒത്തു തീർപ്പാക്കണം എന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ പ്രധാന ആവശ്യം.കേസ് കൊടുക്കാൻ തീരുമാനിച്ചത് ദേവസ്വം ഭരണസമിതി ആയതിനാൽ തീരുമാനവും ഭരണസമിതി തന്നെ എടുക്കും. ദേവസ്വത്തിന്റെ കയ്യിൽ നിന്നു കൂടുതൽ തുക ഓഡിറ്റ് ഫീസായി ഈടാക്കുന്നു എന്ന കാര്യവും ചർച്ചയിൽ ഉയർന്നുവന്നു. ഇക്കാര്യത്തിൽ പരിശോധനകൾ തുടരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS