വഴിയമ്പലത്ത് വെള്ളമില്ലാതെ 300 കുടുംബങ്ങൾ

Mail This Article
കയ്പമംഗലം ∙ വഴിയമ്പലത്ത് 12-ാം വാർഡ് ഭാഗങ്ങളിൽ 2മാസം കഴിഞ്ഞിട്ടും ശുദ്ധജല വിതരണ തടസ്സം മാറാത്തതിൽ പ്രതിഷേധ്യം വ്യാപകം. ദേീശീയ പാത നിർമാണ പ്രവർത്തനങ്ങങ്ങളിൽ പലയിടത്തും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നതാണ് പ്രധാന കാരണം. മുറിഞ്ഞ പൈപ്പ് കഴിഞ്ഞദിവസം അടച്ചതല്ലാതെ വീടുകളിലേക്ക് വെള്ളമെത്താൻ സൗകര്യ മൊരുക്കിയിട്ടില്ല.
റോഡ് നിർമാണ കമ്പനിയും ജല അതോറിറ്റിയും ഇടപെട്ട് പരിഹാരം ഉണ്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്ത് അംഗം ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയായില്ല. കാനയുടെ പണി കഴിഞ്ഞാലേ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ കഴിയൂവെന്നാണ് പറയുന്നത്. ഹൈവേ അധികൃതർ സ്ഥലത്ത് എത്തിയപ്പോൾ നാട്ടുകാരുടെ പ്രതിഷേധം അറിയിച്ചു. മുന്നൂറോളം കുടുംബങ്ങൾക്കാണ് ശുദ്ധജല വിതരണം തടസ്സപ്പെട്ടത്. മിക്ക വീട്ടുകാരും വില കൊടുത്തു വെള്ളം വാങ്ങിക്കുകയാണ്.