ADVERTISEMENT

അധ്യാപക ഒഴിവ്: തയ്യൂർ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം: ജൂൺ 5ന് രാവിലെ 9.30ന് സ്കൂൾ ഓഫിസിൽ.

കുന്നംകുളം ∙ കോക്കൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ കണക്ക്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ അധ്യാപക തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 10ന്. 9400006487.

കടവല്ലൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി, അറബിക്, എൽപി ജൂനിയർ അറബിക്, എൽപിഎസ്ടി, യുപിഎസ്ടി, എഫ്ടിഎം, ഹയർ സെക്കൻഡറി വിഭാഗം എച്ച്എസ്എസ്ടി സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി എന്നീ താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം: ഹൈസ്കൂൾ വിഭാഗം 6ന് രാവിലെ 10നും ഹയർ സെക്കൻഡറി വിഭാഗം വൈകിട്ട് 2നും. ഫോൺ: 98472 15993

ഭൂമി പതിച്ചു ‍നൽകുന്നതിനുള്ള അപേക്ഷ 

കൊരട്ടി∙ കിഴക്കുംമുറി- മുരിങ്ങൂർ തെക്കുംമുറി വില്ലേജ് പരിധിയിലുള്ളപട്ടയം ലഭിക്കാത്തവരിൽ നിന്നു ഭൂമി പതിച്ചു നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു.  9ന് വൈകിട്ട് 5 വരെ സ്വീകരിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ കൂടി ഹാജാരാക്കണമെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു.

അധ്യാപക ഒഴിവ്

കൊരട്ടി. പഞ്ചായത്ത് എൽപി സ്‌കൂളിൽ എൽപിഎസ്ടി തസ്തികയിൽ 2 ഒഴിവ്. യോഗ്യതയുള്ളവർ 5ന് 1ന് ഇന്റർവ്യൂവിനു ഹാജരാകണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. 

ചാലക്കുടി ∙ ചായ്പൻകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണാേമിക്സ്, സുവോളജി, മലയാളം അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച‍ 8ന് 10 ന്.

അരിപ്പാലം ∙ കൽപറമ്പ് വടക്കുംകര ഗവ. യുപി സ്കൂളിൽ ഹിന്ദി വിഷയത്തിൽ പ്രൈമറി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് രാവിലെ 10 ന്. ഫോൺ: 98474 59297.

പൂർവ വിദ്യാർഥി യോഗം നാളെ

ഇരിങ്ങാലക്കുട ∙ മൂർക്കനാട് സെന്റ് ആന്റണീസ് എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥി സംഗമം നടത്തുന്നതിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 2.30ന് പൂർവ വിദ്യാർഥികളുടെ യോഗം നടക്കും.

അധ്യാപകർ

മണത്തല∙ ജിഎച്ച്എസ്എസിൽ 2 എച്ച്എസ്ടി ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 10.30ന് 

ഒരുമനയൂർ∙ ഇസ്‌ലാമിക് വിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ  ടീച്ചർ, ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടിവ്, നോൺ വോക്കേഷനൽ ടീച്ചർ ഇഡി ഒഴിവ്. കൂടിക്കാഴ്ച 8ന് 10.30ന്.  ഫോൺ: 9447421652.

ഡേറ്റ എൻട്രി ഓപ്പറേറ്റർ

വാടാനപ്പള്ളി ∙ വിവര ശേഖരണത്തിനും ഡേറ്റ എൻട്രിക്കും ഉദ്യോഗാർഥികളിൽ നിന്ന് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15. ഫോൺ: 0487-2600257.

സിആർസെഡ് ഡ്രാഫ്റ്റ് മാപ്പ്

വാടാനപ്പള്ളി ∙പഞ്ചായത്തിന്റെ സിആർസെഡ് ഡ്രാഫ്റ്റ് മാപ്പ് പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും 13നുള്ളിൽ  kczmasandtd@gmail.com എന്ന ഈ മെയിൽ മുഖേനയോ coastal.keltron.org എന്ന വെബ്സൈറ്റിലെ ഗ്രീവൻസ്  എന്ന ലിങ്ക് മുഖേനയോ സമർപ്പിക്കാം. 

മാപ്പ് ലഭിക്കുന്നതിന് coastal.keltron.org, keralaczma.gov.in, panchayat.lsgkerala.gov.in/vatanapallypanchayat/ എന്നീ സൈറ്റുകൾ സന്ദർശിക്കാം. പഞ്ചായത്തിന്റെ പബ്ലിക് ഹിയറിങ് 13ന് 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.അന്നേദിവസം നേരിട്ടോ രേഖാമൂലമോ പരാതി/നിർദ്ദേശം സമർപ്പിക്കുന്നതിനും അവസരമുണ്ട്.

വസ്തു നികുതി

വാടാനപ്പള്ളി ∙ വസ്തു നികുതിയുമായി ബന്ധപ്പെട്ട്  ഫോം നമ്പർ 9 ബി സമർപ്പിക്കേണ്ട സമയപരിധി 30 വരെ നീട്ടി.

ഗെസ്റ്റ് ലക്ചറർ

തൃശൂർ ∙ വിമല കോളജിൽ സോഷ്യൽ വർക്ക്, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കുള്ള ഗവ. ഗെസ്റ്റ് ലക്ചറർ അഭിമുഖം 20ന് രാവിലെ 10നും സൈക്കോളജി വിഷയത്തിലേക്കുള്ള മാനേജ്മെന്റ് ഗെസ്റ്റ് ലക്ചറർ അഭിമുഖം 10.30നും കോളജിൽ നടക്കും. 

  അപേക്ഷകർ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 

  യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന. 0487 2332080, 2328232.

എംഎസ്ഡബ്ല്യു

തൃശൂർ ∙ വിമല കോളജിൽ എംഎസ്ഡബ്ല്യു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 10. പ്രവേശന പരീക്ഷ, അഭിമുഖം, ഗ്രൂപ്പ് ചർച്ച എന്നിവയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. വിവരങ്ങൾക്ക്: www.vimalacollege.edu.in. 0487 2332080.

ഡിപ്ലോമ കോഴ്സ്

തൃശൂർ ∙ കാർഷിക സർവകലാശാല നടത്തിവരുന്ന ഓർഗാനിക് അഗ്രികൾചർ, അഗ്രികൾചറൽ സയൻസസ് ദ്വിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ‍ഓൺലൈനായി ഈ മാസം 10 മുതൽ ജൂലൈ 10 സമർപ്പിക്കാം. www.admissions.kau.in

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com