ADVERTISEMENT

അധ്യാപക ഒഴിവ് ; പുത്തൻചിറ ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ (ഓൺട്രപ്രനർഷിപ് ഡവലപ്മെന്റ്) തസ്തികയിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനായി 6നു 11നു കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.കോം, ബിഎഡ്, സെറ്റ്. അസ്സൽ രേഖകൾ സഹിതം എത്തണം. 9349851045.

ഇരിങ്ങാലക്കുട ∙ ഗവ. ബോയ്‌സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡയറി ഫാർമർ ഒൻട്രപ്രനർ (ലൈവ്‌ സ്റ്റോക്ക് മാനേജ്‌മെന്റ്) കോഴ്സിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

പരിശീലകരെ ആവശ്യമുണ്ട്

കൊരട്ടി ∙ സർക്കാർ പോളിടെക്‌നിക് കോളജിനു കീഴിൽ പരിയാരത്ത് പ്രവർത്തിക്കുന്ന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ 7നു 10ന് കൊരട്ടി പോളിടെക്‌നിക് കോളജിൽ ഇന്റർവ്യൂവിനു ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പകൽവീട്ടിൽ കെയർടേക്കർ

ചാലക്കുടി ∙ ബ്ലോക്ക് പഞ്ചായത്തിലെ കൊരട്ടി ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽവീട്ടലേക്ക് വൃദ്ധജനങ്ങളെ പരിപാലിക്കുന്നതിനായി കെയർടേക്കറുടെ ഒഴിവുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്ന് 7 ന് 5 വരെ അപേക്ഷ ക്ഷണിച്ചു. മാസം 7000 രൂപ ഓണറേറിയം നൽകും. എസ്എസ്എൽസിയാണു വിദ്യാഭ്യാസ യോഗ്യത. ഫോൺ: 9495692656, 04802700380.

സീറ്റൊഴിവ് 

വലപ്പാട്∙ കോഴിക്കോട് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നാട്ടിക അപ്ലൈഡ് സയൻസ് കോളജിൽ ബിഎസ് എസി ഇലക്ട്രോണിക്സ്, ബിഎസ് എസി കംപ്യൂട്ടർ സയൻസ്, ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. www.casnattika.ihrd.ac.in , 8891930575, 8547005057

ഹെൽപ് ഡെസ്ക്

തൃത്തല്ലൂർ ∙ കമല നെഹ്റു സ്മാരക വിഎച്ച്എസ് സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് ഹെൽപ് ഡെസ്ക് തുടങ്ങി. വിദ്യാർഥികൾ സ്കൂളിൽ നേരിട്ടെത്തി 10 മുതൽ 4.30 വരെ സൗജന്യമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 9.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com