ADVERTISEMENT

മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം

ചാലക്കുടി ∙ പട്ടിക വർഗ വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന നായരങ്ങാടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ  സയൻസ് വിഭാഗത്തിൽ പ്രവേശനത്തിന് 2 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20% പട്ടിക ജാതി വിഭാഗത്തിനും 70% പട്ടിക വർഗ വിഭാഗത്തിനും 10% മറ്റു വിഭാഗത്തിനുമാണു പ്രവേശനം. അപേക്ഷകൾ പട്ടികവർഗ വകുപ്പിന്റെ ഓഫിസുകളിൽ നിന്നും സ്കൂളിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ: 0480 2960400.

അധ്യാപകർ

ചാലക്കുടി ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ സംസ്കൃതം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്.

ചായ്പൻകുഴി ∙ ഗവ. ഹൈസ്കൂളിൽ ഗണിത അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന്.

വൈദ്യുതി മുടങ്ങും

വെള്ളിക്കുളങ്ങര ∙ മൂലംകുടം, മൂലംകുടം സ്കൂൾ, വാസുപുരം സെന്റർ, നെല്ലി പറമ്പ്, വീട്ടിച്ചോട്, ആറേശ്വരം, ഇത്തുപ്പാടം , പോൾസൺ പടി എന്നീ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 1 വരെയും , ചുങ്കാൽ , അവിട്ടപ്പിള്ളി എന്നീ പ്രദേശങ്ങളിൽ ഇന്ന് 2 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com