ADVERTISEMENT
നടത്തറ∙ ദേശീയ പാതയിൽ 3 ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്കു ഗുരുതര പരുക്കേറ്റു. ലോറിക്കുള്ളിൽ കുടുങ്ങിയ ഇയാളെ ഒന്നര മണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. ഇന്നലെ പുലർച്ചെ 3നു നടത്തറ സിഗ്നൽ ജംക്‌ഷനിലായിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്നലോറിക്കു പിന്നിൽ മണൽ കയറ്റി വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽഈ ലോറി മുന്നിലെ ലോറിയിലും ഇടിച്ചു. മണൽ ലോറിയിലെ ഡ്രൈവർക്കാണ് ഗുരുതര പരുക്കേറ്റത്.  തൃശൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി ഒന്നര മണിക്കൂർ പരിശ്രമിച്ച ശേഷമാണ് ഇയാളെ പുറത്തെടുക്കാനായത്. ചാലക്കുടി സ്വദേശി വിപിനാണ് (38) പരുക്കേറ്റത്. കാലിനു ഗുരുതര പരുക്കേറ്റ വിപിൻ അപകടനില തരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com