ADVERTISEMENT

എരുമപ്പെട്ടി∙ തിച്ചൂരിൽ ലോട്ടറി ഏജൻസി കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി ചൂതാട്ടം നടത്തിയ സംഭവത്തിൽ 3പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത് ഏറെനാളത്തെ പൊലീസ് നിരീക്ഷണത്തിനുശേഷം. തിച്ചൂരിലെ ലോട്ടറി ഏജന്റായ ചേലൂർച്ചിറ സ്വദേശി മൂരിപ്പാറ വീട്ടില്‍ കുട്ടൻ (39), ഇട്ടോണം സ്വദേശി മൈലാടിക്കുന്ന് വീട്ടില്‍ പ്രജിത്ത് (19), ചാലിശേരി സ്വദേശി പിലാക്കൂട്ടത്തില്‍ റഷീദ് (42) എന്നിവരെയാണ് എസ്ഐ ടി.സി.അനുരാജും സംഘവും ചേർന്ന് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കുട്ടന്റെ ലോട്ടറിക്കട കേന്ദ്രീകരിച്ചാണ് അനധികൃത ചൂതാട്ടം നടത്തിയിരുന്നത്.

പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെത്തുടർന്ന് ഏറെ നാളുകളായി ലോട്ടറിക്കടയും പ്രതികളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൂലിപ്പണിക്കാരാണ് ലോട്ടറി ചൂതാട്ടത്തിന് കൂടുതലും ഇരയായിരുന്നത്. വീട്ടമ്മമാരുടെ പരാതിയും ചൂതാട്ടത്തിനെ തിരെയുണ്ടായിരുന്നു. 12,490 രൂപയും ലോട്ടറി ഇടപാടുകാർക്കായി സൂക്ഷിച്ചിരുന്ന പേപ്പറുകളും പൊലീസ് കണ്ടെടുത്തു. ഒരു മാസം മുൻപും തിച്ചൂർ മേഖലയിൽ സമാന്തര ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന 2പേരെ പൊലീസ് പിടികൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com