ADVERTISEMENT

ചെറുതുരുത്തി ∙ അഴിമതി ക്യാമറകൾ സ്ഥാപിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണ മെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി ചെറുതുരുത്തിയിൽ പ്രതിഷേധിച്ചു. റാലി ചെറുതുരുത്തി ടൗണിൽ സ്ഥാപിച്ച എഐ ക്യാമറയ്ക്ക് മുൻപിൽ സമാപിച്ചു. ക്യാമറ സ്ഥാപിച്ച റോഡിന്റെ നൂറു മീറ്റർ മുൻപ് ഇരുവശങ്ങളിലായി 'സൂക്ഷിക്കുക പിണറായി സർക്കാരിന്റെ അഴിമതി ക്യാമറയിലേക്ക് ഇനി നൂറു മീറ്റർ ദൂരം' എന്ന ബോർഡുകൾ സ്ഥാപിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. എച്ച്.ജലീൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ. വൈ.അഫ്സൽ അധ്യക്ഷത വഹിച്ചു. എസ്ടിയു ജില്ലാ പ്രസിഡന്റ് പി. എ.അബ്ദുൽ സലാം, ചേലക്കര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ടി. കെ. സൈതലവി, പി. എ. അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com