ADVERTISEMENT

സ്പെഷൽ എജ്യുക്കേഷൻ കോഴ്സ്: അപേക്ഷിക്കാം : മുളങ്കുന്നത്തുകാവ്∙പോപ്പ് പോൾ മേഴ്സി ഹോമിൽ നടത്തുന്ന രണ്ടു വർഷത്തെ ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ വിജയിച്ച ബിരുദധാരികൾക്ക് 16 വരെയും പ്ലസ് ടു വിജയികൾക്ക് 25 വരെയും അപേക്ഷിക്കാം. 9495227570.

അപേക്ഷ ക്ഷണിക്കുന്നു

കല്ലേറ്റുംകര∙ ആളൂർ പഞ്ചായത്തിൽ ഹരിത കർമസേനയിൽ മാലിന്യ സംസ്കരണത്തിനു ദിവസ വേതനാടിസ്ഥാനത്തിൽ പഞ്ചായത്തിലെ 18 നും 50 നും ഇടയിലുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 19 ന് 3 നു മുൻപ് അപേക്ഷ പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം.

വൈദ്യുതി മുടക്കം

കൊടകര∙ ചാലക്കുടി ദേശീയപാത മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് 33 കെവി ലൈൻ മാറ്റുന്നതിനാൽ  കൊടകര സെക്ഷൻ പരിധിയിൽ വരുന്ന ആളൂർ, കല്ലേറ്റുംകര, പാറക്കാട്ടുകര, ആനത്തടം, എടത്താടൻ സെൻറർ എന്നീ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5വരെ വൈദ്യുതി  ഭാഗികമായി തടസ്സപ്പെടും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com