ADVERTISEMENT

ഗുരുവായൂർ ∙ ടെംപിൾ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.പ്രേമാനന്ദകൃഷ്ണനെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ടെംപിൾ സ്റ്റേഷനിലെ സിപിഒ ടി.മഹേഷിനെ ജില്ലാ പൊലീസ് കമ്മിഷണർ  സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 29 നു രാത്രിയാണു സംഭവം.

മഹേഷിന്റെ അമ്മയ്ക്ക് അസുഖമായതിനെ തുടർന്ന് അവധി ലഭിക്കാൻ സിഐയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സിഐ താമസിക്കുന്ന സ്ഥലത്തെത്തി കയ്യേറ്റത്തിനു മുതിരുകയായിരുന്നു. പ്രേമാനന്ദകൃഷ്ണൻ അറിയിച്ചതനുസരിച്ച് സ്റ്റേഷനിൽ നിന്നു പൊലീസ് എത്തി ഇയാളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയപ്പോൾ മദ്യപിച്ചതായി കണ്ടെത്തി. ഇതേതുടർന്നാണു സസ്പെൻഡ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com