ADVERTISEMENT

പട്ടിക്കാട്∙ 650 മില്ലിഗ്രാം എംഡിഎംഎ സഹിതം കാളക്കുന്ന് മണി വിലയത്ത് വീട്ടിൽ ശിവം കോലിയെ (27) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വിദ്യാർഥികൾക്കിടയിൽ ലഹരിമരുന്ന് വിൽക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി തൃശൂർ എക്സൈസ് രാത്രി നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.

തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. റെയ്ഡ് സമയത്ത് ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഓടിക്കളയാൻ ശ്രമിച്ച പ്രതിയെ വളഞ്ഞു പിടികൂടുകയായിരുന്നു.  റിമാൻഡ് ചെയ്തു. കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന ലഹരിമരുന്ന് വിതരണക്കാരനാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.   ഇയാൾക്കെതിരെ മുൻപും ലഹരിമരുന്ന് കേസുകളുണ്ടായിരുന്നു. ഇയാളിൽനിന്ന് സ്ഥിരമായി ലഹരിമരുന്ന് വാങ്ങിയിരുന്ന 10 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com