ADVERTISEMENT

വടക്കാഞ്ചേരി ∙ 15 വർഷമായി ശയ്യാവലംബിയാണ് സരസ്വതി അമ്മാൾ. വയസ് 90. 20 വർഷമായി സരസ്വതി അമ്മാളിന്റെ പ്രധാന ഭക്ഷണം നാരങ്ങാമിഠായിയാണ്..! ദിവസം ഒന്നോ രണ്ടോ അല്ല, നാൽപ്പതോളം മിഠായിയാണ് ഈ അമ്മ അകത്താക്കുക. മിഠായി കിട്ടിയില്ലെങ്കിൽ പ്രശ്നം വഷളാവും എന്നറിയാവുന്നതിനാൽ മകൻ ശങ്കരനാരായണൻ (കണ്ണൻസ്വാമി) അതു ‘ഹോൾസെയിലാ’യി വീട്ടിൽ വാങ്ങിവച്ചിരിക്കുകയാണ്. 150 എണ്ണം വീതമുള്ള ഒരു കുപ്പി മിഠായി തുറന്നാൽ അതു 4 ദിവസം കൊണ്ട് തീരും. ഇത്രയൊക്കെ മധുരം അകത്താക്കിയാലും അമ്മാളിനു പ്രമേഹമോ അസുഖങ്ങളോ ഇല്ല.

ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നു മാത്രമാണു കഴിക്കുന്നത്. ശരീരഭാരം കൂടുകയും കാലുകൾക്കു ഭാരം താങ്ങാനാവാതെ വരികയും ചെയ്തതോടെയാണു നിൽക്കാനോ നടക്കാനോ സാധിക്കാതെയായത്. കിടക്കയിൽ എഴുന്നേറ്റിരിക്കും. ബാക്കി ആവശ്യങ്ങൾക്കെല്ലാം 68കാരനായ കണ്ണൻസ്വാമിയുടെ സഹായം വേണം. കിഴക്കേ ഗ്രാമം സൗഹൃദ നഗറിലെ പുത്തൻമഠത്തിൽ പരേതനായ സുബ്രഹ്മണ്യയ്യരുടെ ഭാര്യയാണു സരസ്വതി. ഉച്ചയ്ക്ക് അരച്ചട്ടകം ചോറ്, 3 മണിക്ക് അര ഗ്ലാസ് ഹോർലിക്സ്, വൈകിട്ട് ഒരുപിടി ചോറിൽ പാലും ശർക്കരപ്പൊടിയും ചേർത്ത് മിക്സിയിൽ അടിച്ചുള്ള കഞ്ഞി -

ഇതാണു നാരങ്ങാ മിഠായിക്കു പുറമെ സരസ്വതി അമ്മാളിന്റെ ഒരുദിവസത്തെ മെനു. മറ്റൊന്നും കിട്ടിയില്ലെങ്കിലും അമ്മയ്ക്കു പരാതിയില്ല, നാരങ്ങാ മിഠായി മാത്രമാണു നിർബന്ധം. ബ്ലോക്ക് ഓഫിസിൽ ക്ലാസ് ഫോർ ജീവനക്കാരനായിരുന്നു ഭർത്താവ് സുബ്രഹ്മണ്യയ്യർ. കണ്ണൻസ്വാമി അടക്കം 7 മക്കളുണ്ട്. മൂത്തമകൾ അനന്തലക്ഷ്മി മരിച്ചു. മറ്റു മക്കളെല്ലാം പല സ്ഥലങ്ങളിലായതിനാൽ അമ്മയുടെ പരിചരണച്ചുമതല കണ്ണൻ സ്വാമിക്കാണ്.

English Summary: Saraswati Ammal, age 90; Main food is lemon candy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com