ADVERTISEMENT

ചാലക്കുടി ∙ നഗരസഭ സുവർണ ഗൃഹം പദ്ധതിയുടെ ആദ്യ വീടുകൾ നിർമാണം പൂർത്തിയാകുന്നു. നഗരസഭയുടെ സുവർണ ജൂബിലി സ്മാരകമായി നടപ്പാക്കുന്ന 50 വീടുകളിൽ ആദ്യഘട്ടമായി നിർമിക്കുന്ന 5 വീടുകളുടെ നിർമാണമാണു പൂർത്തിയാകുന്നത്. പോട്ടയിൽ ടോണി പുല്ലൻ സൗജന്യമായി നഗരസഭയ്ക്കു നൽകിയ സ്ഥലത്താണു ഭവന നിർമാണം.

നഗരസഭയിലെ നിർധനരും ഭവനരഹിതരുമായ കുടുംബങ്ങൾക്കാണു സുവർണ ഗൃഹം പദ്ധതി നടപ്പാക്കുന്നത്. ഓരോ വീടിനും കൊച്ചിൻ സേലം പൈപ്പ് ലൈൻ കമ്പനിയുടെ സിഎസ്ആർ ഫണ്ട് 6 ലക്ഷം രൂപയും ലയൺസ് ക്ലബ്ബും  മണപ്പുറം ഫിനാൻസും നൽകുന്ന 2.5 ലക്ഷം രൂപയും വീതം ഉപയോഗിച്ചാണ് ആദ്യ ഘട്ടം വീടുകളുടെ നിർമാണം നടത്തുന്നത്. ആകെ 42.5 ലക്ഷം രൂപയാണു ചെലവ്. പദ്ധതിയുടെ രണ്ടാം ഘട്ടം വീട് നിർമാണത്തിനു പോട്ടയിൽ 70 സെന്റ് ഭൂമി തങ്കച്ചൻ കട്ടക്കയം സൗജന്യമായി നഗരസഭയ്ക്കു നൽകി.

ആദ്യ ഘട്ടം വീടുകൾ നിർമാണം പൂർത്തിയാക്കി ഓണത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത കുടുംബങ്ങൾക്കു നൽകാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് നഗരസഭാധികൃതർ അറിയിച്ചു. നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ജോർജ് തോമസ്, സൂസമ്മ ആന്റണി, ജിജി ജോൺസൻ, ദീപു ദിനേശ്, സൂസി സുനിൽ, നഗരസഭ കൗൺസിലർമാരായ റോസി ലാസർ, ബിന്ദു ശശികുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com