ഡ്രൈവർമാർക്കായി നേത്രാരോഗ്യ പദ്ധതി
Mail This Article
×
ചാലക്കുടി ∙ റോട്ടറി ക്ലബും ജനമൈത്രി പൊലീസും എറണാകുളം ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എസ്എസ്എം റിസർച്ച് ഫൗണ്ടേഷന്റെയും കളമശേരി രാഹി ദൃഷ്ടികേന്ദ്രയുടെയും സഹകരണത്തോടെ ഡ്രൈവർമാർക്കായി നേത്രാരോഗ്യ പദ്ധതി നടപ്പാക്കുന്നു. എസ്ഐ എസ്. സുദർശന ഉദ്ഘാടനം ചെയ്തു.ഇതിന്റെ ഭാഗമായി സൗത്ത് ജംക്‌ഷനിലെ കലാഭവൻ മണി ഓട്ടോറിക്ഷാ സ്റ്റാൻഡിൽ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ തെക്കേക്കര അധ്യക്ഷത വഹിച്ചു. റോട്ടറി ജിജിആർ സാബു ചക്കാലക്കൽ, സെക്രട്ടറി ലെനിൻ ചന്ദ്രൻ, രമേഷ്കുമാർ കുഴിക്കാട്ടിൽ, സി. അജയകുമാർ, അനീഷ് പറമ്പിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.