ഹെറോയിൻ കടത്താൻ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറ; യുവതി പിടിയിൽ
Mail This Article
തൃശൂർ ∙ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി ഹെറോയിൻ ഒളിപ്പിച്ചു കടത്തിയ യുവതി എക്സൈസ് പിടിയിൽ. അസം ദൊഗാവ് സ്വദേശിനി അസ്മര കാത്തൂൺ (22) ആണ് അറസ്റ്റിലായത്. 9.66 ഗ്രാം ഹെറോയിൻ ഇവരിൽ നിന്നു കണ്ടെടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന കറുപ്പ് എന്ന ലഹരിവസ്തുവിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഹെറോയിൻ സമീപകാലത്തു വ്യാപകമായി കേരളത്തിലെത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലഹരിമരുന്നു കൈമാറാൻ തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ പി. ജുനൈദും സംഘവും പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ ഹരീഷ്, സിഇഒമാരായ ശ്രീകുമാർ, സംഘാംഗങ്ങളായ വി.എ. ജബ്ബാർ, ജീസ്മോൻ, എം.ആർ. നെൽസൺ, ഫിലിപ് ജോൺ, സോണി കെ. ദേവസി, സനീഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.