മത്സ്യക്കൃഷി പരിശീലനം : തൃശൂർ ∙ കാർഷിക സർവകലാശാലയുടെ മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ ‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തിൽ 20ന് പരിശീലനം നടത്തുന്നു. ഫീസ്: 550 രൂപ. റജിസ്ട്രേഷന് അവസാന തീയതി: നാളെ 0487 2370773.
വൈദ്യുതി മുടക്കം
അമ്മാടം ∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന പുത്തൻവെട്ടുവഴി, കോടന്നൂർ എന്നിവിടങ്ങളിൽ 8.30 മുതൽ 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
അധ്യാപക ഒഴിവ്
കരൂപ്പടന്ന∙ ജിഎച്ച്എസ് സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപക ഒഴിവിലേക്ക് 19ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു.
നാടക രാവിന്റെ നോട്ടിസ് പ്രകാശനം
പുല്ലൂർ∙ ചമയം നാടക വേദി സംഘടിപ്പിക്കുന്ന നാടക രാവിന്റെ നോട്ടിസ് പ്രകാശനം കൂടൽമാണിക്യം ദേവസ്വം അംഗം കെ.ജി.അജയകുമാർ നിർവഹിച്ചു. ഒക്ടോബർ 23 മുതൽ 29 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിലാണു നാടക രാവ്.
പൂർവ വിദ്യാർഥിയോഗം
തൃശൂർ ∙ ശ്രീ കേരളവർമ കോളജിൽ 1947 മുതൽ പഠിച്ച ഇംഗ്ലിഷ്, ഫങ്ഷനൽ ഇംഗ്ലിഷ് വിദ്യാർഥികളുടെ യോഗം ‘നൊസ്റ്റാൻഗ്ലിയ’ ഒക്ടോബർ 2നു പത്തു മുതൽ അഞ്ചു വരെ കോളജ് പിഎസ്എൻ ഹാളിൽ നടക്കും. 9446414110, 9446453312.
കൃഷിഭവൻ ഓഫിസ്
വടക്കാഞ്ചേരി ∙ കൃഷിഭവൻ ഓഫിസ് കുമരനെല്ലൂർ ന്യൂരാഗം തിയറ്ററിന് എതിർ വശത്തുള്ള പഴയ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലേക്കു മാറ്റി.
ക്ലാർക്ക്
തെക്കുംകര ∙ പഞ്ചായത്ത് എതൽഎസ്ജിഡി അസി. എൻജിനീയറുടെ ഓഫിസിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. 25നു 11ന് പഞ്ചായത്ത് ഓഫിസിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും. ബിടെക് (സിവിൽ) യോഗ്യത ഉള്ളവർക്കു മുൻഗണന.