ആവേശമായി വിശ്വകർമ ദിനാചരണം

അഖില കേരള വിശ്വകർമ മഹാ സഭ ജില്ലാ കമ്മിറ്റി വിശ്വകർമ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ നടത്തിയ ശോഭായാത്ര.
SHARE

തൃശൂർ ∙ പ്രവാസി വിശ്വകർമ ഐക്യവേദിയുടെ വിശ്വകർമ ദിനാചരണം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി‍ഡന്റ് ഹരിദാസൻ‌ ഗുരുവായൂർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ എം.പി.വിൻസന്റ് ആചാര്യശ്രേഷ്ഠ പുരസ്കാര സമർപ്പണം നടത്തി. വിവിധ മേഖലകളിൽ മികവു തെളിയിച്ച സമുദായ അംഗങ്ങളെ ആദരിച്ചു. സംസ്ഥാന കോ ഓർഡിനേറ്റർ സി.എൻ.രവീന്ദ്രൻ വിശ്വകർമ അവകാശ പത്രിക മന്ത്രിക്കു സമർപ്പിച്ചു. എം.എസ്.സമ്പൂർണ, നിലമ്പൂർ കെ.രാമചന്ദ്രൻ, പി.എസ്.ചന്ദ്രൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പി.ബി.സുരേന്ദ്രൻ, ഇ.വി.സുനിൽരാജ്, രമേഷ് കൃഷ്ണൻ, പ്രേമൻ ചിയ്യാരത്ത് എ.കെ.സുരേഷ്, അരവിന്ദൻ വല്ലച്ചിറ, സി.എം.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

∙ വിശ്വകർമ ജയന്തി ആഘോഷം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആശാമോൾ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല കമ്മിറ്റി സംഘടിപ്പിച്ച ദേശീയ തൊഴിലാളി ദിന സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് കെ.എ.മാത്യൂസ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സമിതി അംഗം കെ.എൻ.വിജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രസരാ വാസവൻ, എം.കെ.ഗിരിജൻ, കെ.കെ.മുകേഷ് കുമാർ, മേഖല സെക്രട്ടറി ഗോപി കള്ളായി, പ്രഫുൽദാസ് എന്നിവർ പ്രസംഗിച്ചു.

∙ കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് ബിജു പട്ടിക്കരയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം മനോജ് വടക്കേതിൽ മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റി അംഗങ്ങളായ ടി.എൻ.മുകുന്ദൻ, അനന്തകൃഷ്ണൻ, സുരേന്ദ്രൻ, പ്രകാശൻ, ബിന്ദു മധു, കെ.പി.ബിനി എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS