കാട്ടിക്കരക്കുന്ന് കമ്യൂണിറ്റി ഹാൾ: സൗകര്യങ്ങളില്ല; ശുചിത്വവും

കാട്ടിക്കരക്കുന്ന് കമ്യൂണിറ്റി ഹാൾ കോംപൗണ്ടിൽ കിണറിനോട് ചേർന്ന് അഴുക്കുചാൽ ഒഴുകുന്നു.
SHARE

മാള ∙പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന കാട്ടിക്കരക്കുന്ന് കമ്യൂണിറ്റി ഹാളിൽ  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് ആക്ഷേപം.  പരിസരം ശുചിത്വമില്ലാതെയാണു കിടക്കുന്നത്. ശുചിമുറികളിൽ വൈദ്യുതി ഇല്ല. ഹാളിൽ നിന്നു മലിനജലം പോകുന്നതിനുള്ള സംവിധാനങ്ങൾ തകർച്ചയിലാണ്. പലയിടങ്ങളിലും മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. 7000 മുതൽ 8000 രൂപ വരെയാണ് വാടക വാങ്ങുന്നത്. സാധാരണക്കാരുടെ ആശ്രയമായ കമ്യൂണിറ്റിഹാൾ ഉപയോഗപ്രദമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം. പഞ്ചായത്ത് അധികൃതർ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS