കോനൂർ ∙ പൗരാവലി നടത്തുന്ന ഓണക്കളി മത്സരത്തിനു ആസ്വാദകരുടെ തിരക്ക്. നൂറുകണക്കിന് ആസ്വാദകരാണ് മത്സരം കാണാൻ പഞ്ചായത്ത് ഗ്രൗണ്ടിലെത്തിയത്. മധ്യകേരളത്തിലെ ഏറ്റവും വലിയ ഓണക്കളി മത്സരമായാണു കോനൂർ ഓണക്കളി അറിയപ്പെടുന്നത്.നെല്ലായി നാദം ആർട്‌സ്, തൃശൂർ തരംഗം കലാവേദി, പൂപ്പത്തി ബ്രദേഴ്‌സ് കലാഭവൻ എന്നിവരാണു മത്സരിച്ചത്. വനിതാ ഓണക്കളി സംഘമായ കുറ്റിച്ചിറ മൈഥിലിയുടെ പ്രദർശന മത്സരവും ഉണ്ടായിരുന്നു. രാവിലെ 9 മുതൽ രാത്രി 10 വരെയായിരുന്നു മത്സരം. മുൻ എംഎൽഎ ബി.ഡി. ദേവസി ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിന്ധു രവി, ഇന്ദിര പ്രകാശൻ, സിനിമാ താരങ്ങളായ അജു വർഗീസ്, നിർമൽ പാലാഴി, അനീഷ് ഗോപാൽ, ശിവാനി, സംഗീത സംവിധായകൻ മെജോ ജോസഫ്, സംവിധായകരായ ഉണ്ണി വെല്ലോറ, വിജേഷ് പാണത്തൂർ, സംഘാടക സമിതി ചെയർമാൻ കെ.ആർ. സുമേഷ്, കൺവീനർ സിന്ധു ജയാരാജ്, കോ ഓർഡിനേറ്റർ ഡേവിസ് പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.